ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി വെടിവെച്ച കേസ്; വനിതാ ഡോക്ടര്‍ക്ക് ജാമ്യം

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി വെടിവെച്ച കേസ്; വനിതാ ഡോക്ടര്‍ക്ക് ജാമ്യം

Update: 2024-10-23 02:11 GMT

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ വനിതാ ഡോക്ടര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്. അന്വേഷണം ഏറക്കുറെ പൂര്‍ത്തിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന ജാമ്യ വ്യവസഥ. ജൂലായ് 28-നാണ് യുവതിയുടെ കൈയില്‍ വെടിയേറ്റത്. പിന്നീട് ദീപ്തിമോള്‍ അറസ്റ്റിലായി. നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസംമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും സ്ത്രീയെന്ന പരിഗണന കൂടി നല്‍കി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.

Tags:    

Similar News