പുലർച്ചെ പരിഭ്രാന്തി പടർത്തി ഉഗ്ര ശബ്ദം; ഇടിമിന്നലേറ്റ് ഓട്ടോറിക്ഷ തൊഴിലാളിയുടെ വീടിന് കേടുപാടുകൾ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കൂത്താട്ടുകുളം: ഇലഞ്ഞിയിൽ ഇടിമിന്നലേറ്റ് ഓട്ടോറിക്ഷ തൊഴിലാളിയുടെ വീടിന് കേടുപാടുകൾ സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഇലഞ്ഞിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കൊല്ലക്കൊമ്പിൽ ഗോപിനാഥന്റെ വീട്ടിലാണ് മിന്നലേറ്റത്.
സംഭവം നടക്കുമ്പോൾ ഗോപിനാഥന്റെ ഭാര്യ ജയയും ഭാര്യയുടെ സഹോദരന്റെ മകൾ ആദിത്യയും വീട്ടിൽ ഉണ്ടായിരുന്നു. മകൾ നന്ദുജ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനാൽ അപകട സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. ഗോപിനാഥൻ ഓട്ടോറിക്ഷയുമായി സ്റ്റാൻഡിൽ പോയിരുന്നു. ഭാഗ്യത്താൽ ആർക്കും തന്നെ പരിക്കേൽക്കുകയുണ്ടായില്ല.
മിന്നലേറ്റതിനെ തുടർന്ന് വീടിന്റെ വൈയറിംഗ് പൂർണ്ണമായും കത്തി നശിച്ചു. ഇതോടൊപ്പം വീട്ടിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങളും പ്രകടമായ നാശനഷ്ടങ്ങൾ സംഭവിച്ചു. നിലവിൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. തുലാമാസത്തിലെ ഈ ഇടിമിന്നലോടെയുള്ള മഴ പ്രദേശവാസികൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.