പുലർച്ചെ ബ്യൂട്ടിപാർലർ സാധനങ്ങളുമായി പോയ ലോറി; പെട്ടെന്ന് ഓടിക്കൊണ്ടിരിക്കെ തീയും പുകയും; ഒഴിവായത് വൻ ദുരന്തം; സംഭവം കരമന പാലത്തിന് സമീപം
By : സ്വന്തം ലേഖകൻ
Update: 2025-07-08 09:39 GMT
തിരുവനന്തപുരം: ബ്യൂട്ടി പാർലറിലെ സാധനങ്ങളുമായി പോയ ലോറിയ്ക്ക് തീപിടിച്ച് അപകടം. കരമന പാലത്തിന് സമീപത്തുവച്ചാണ് ലോറിക്ക് തീപിടിച്ചത്. കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് നിന്നും കൊല്ലത്തേക്ക് പോയ ലോറിയാണ് പുലർച്ചെ ഒരു മണിയോടെ തീആളിക്കത്തിയത്.
ബ്യൂട്ടി പാർലറിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കയറ്റിയ ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രികരാണ് രക്ഷകരായത്. ലോറിക്ക് തീപിടിച്ച കാര്യം ഇവർ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ വാഹനം നിറുത്തി ഡ്രൈവർ പുറത്തിറങ്ങി.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.