തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി അപകടം; താനൂരിൽ ഒന്നരവസുകാരന് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-01-21 12:10 GMT
മലപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി അപകടം. ഒന്നരവസുകാരന് ദാരുണാന്ത്യം. മലപ്പുറം താനൂരിലാണ് അതിദാരുണമായ സംഭവം നടന്നത്. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്.
മൃതദേഹം ഇപ്പോൾ തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒന്നരവസുകാരന്റെ മരണത്തിൽ നാട്ടുകാർ ഉൾപ്പടെ വിറങ്ങലിച്ച് നിൽക്കുകയാണ്. സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.