സൗദിയിൽ നിന്നും വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തി; പിന്നാലെ മലയാളി കുഴഞ്ഞു വീണു മരിച്ചു; വേദനയോടെ കുടുംബം

Update: 2025-09-10 09:22 GMT

മനാമ: സൗദി അറേബ്യയിൽ നിന്ന് വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എടപ്പാൾ കോക്കൂർ സ്വദേശിയായ റിയാസുദ്ധീൻ (38) ആണ് ദാരുണമായി മരണപ്പെട്ടത്.

സ്വകാര്യ ആവശ്യങ്ങൾക്കായി ബഹ്‌റൈനിലെത്തിയതായിരുന്നു റിയാസുദ്ധീൻ. ഇദ്ദേഹത്തിന്റെ കുടുംബം നിലവിൽ സൗദി അറേബ്യയിലാണ് താമസിക്കുന്നത്. ഭാര്യ: അമ്പലത്തു വീട്ടിൽ ഫാത്തിമ. മക്കൾ: സമാൻ റിയാസ്, മുഹമ്മദ്‌ ഇസാൻ റിയാസ്.

റിയാസുദ്ധീന്റെ വിയോഗത്തിൽ നാടൻ പ്രമുഖരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.

Tags:    

Similar News