സാധാരണ ദിവസം പോലെ ജോലിസ്ഥലത്തേക്കുള്ള യാത്ര; പാതി വഴിയിലെത്തിയതും കുഴഞ്ഞുവീണു; ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു; വേദനയോടെ കുടുംബം
By : സ്വന്തം ലേഖകൻ
Update: 2025-12-08 07:29 GMT
സുഹാർ: ഒമാനിലെ സുഹാറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകര ഇരിങ്ങൽ പാലയാട് സ്വദേശി പുലിയുള്ളതിൽ മീത്തൽ വീട്ടിൽ സുജീഷ് (40) ആണ് മരിച്ചത്.
സുഹാറിലെ ഒരു റസ്റ്റോറൻ്റ് ജീവനക്കാരനായിരുന്ന സുജീഷ്, ഇന്ന് രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
മരിച്ച സുജീഷിന്റെ പിതാവ് സുരേന്ദ്രൻ, മാതാവ് കാഞ്ചന, ഭാര്യ സുകന്യ എന്നിവരാണ്. ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. സുജീഷിൻ്റെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.