ഹൃദയാഘാതം; റിയാദിൽ താമസസ്ഥലത്ത് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; മൂന്ന് വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു

Update: 2025-03-06 14:29 GMT

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. മലപ്പുറം മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്റ്റ് ഓഫീസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ് റിയാദ് എക്സിറ്റ് 12 റൗദയിൽ മരിച്ചത്. സ്പോൺസറുടെ കീഴിൽ മൂന്ന് വർഷമായി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു.

പിതാവ്: മുഹമ്മദ്‌ (പരേതൻ), മാതാവ്: തിത്തു, ഭാര്യ: സാജിദ, മക്കൾ: നിഹാൽ, നിദാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.

Tags:    

Similar News