വിട്ടുമാറാത്ത പനിയും ശ്വാസ തടസ്സവും; ഒടുവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മലയാളി സൗദിയിൽ മരിച്ചു; വേദനയോടെ കുടുംബം

Update: 2025-11-27 12:04 GMT

റിയാദ്: പനിയും ശ്വാസ തടസ്സവും കാരണം സൗദി അറേബ്യയിലെ ജുബൈലിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കൊല്ലം അഞ്ചൽ അലയമൺ സ്വദേശി രതീഷ് ആചാരി (52) അന്തരിച്ചു. ജുബൈലിലെ നാസർ അൽ ഹജ്‌രി കമ്പനിയിൽ റിഗ്ഗിങ്ങ് മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം, പ്രവാസ ലോകത്തെ സാംസ്‌കാരിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു.

ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് മരണം. ഭാര്യയും മകനും വിദേശത്ത് എം.ബി.ബി.എസിന് പഠിക്കുന്ന മകളും ഉൾപ്പെടുന്നതാണ് രതീഷിൻ്റെ കുടുംബം. മൃതദേഹം അൽമാന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കമ്പനി അധികൃതർ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.

Tags:    

Similar News