ബെർലിനിൽ മലയാളി വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായ മാവേലിക്കര സ്വദേശി ആദം; അപ്പാർട്ട്‌മെൻ്റിലേക്ക് പോകവെ സംഘം ആക്രമിച്ചതായി റിപ്പോർട്ട്
ബെർലിൻ: ജർമ്മനിയിലെ ബെർലിനിൽ മലയാളി വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശിയായ ആദം ജോസഫിനെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഒക്ടോബർ 1 മുതൽ ആദമിനെ കാണാതായിരുന്നു. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു.
പരേതനായ ജോർജ് ജോസഫിൻ്റെയും ലില്ലി ഡാനിയേലിൻ്റെയും മകനാണ് ആദം ജോസഫ് (30). ലില്ലി ബഹ്‌റൈനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു. മാവേലിക്കര ഐഎച്ച്ആർഡിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിഎസ്‌സി പൂർത്തിയാക്കിയ ശേഷമാണ് ആദം 2023ൽ ബിരുദാനന്തര ബിരുദത്തിനായി ജർമനിയിലേക്ക് പോയത്. ജനുവരിയിൽ അദ്ദേഹം കേരളത്തിൽ എത്തേണ്ടതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
തട്ടാരമ്പലത്ത് അമ്മയുടെ സഹോദരി കുഞ്ഞുമോൾ ബേബിക്കൊപ്പമായിരുന്നു ആദം വളർന്നത്. കുഞ്ഞുമോളെയും ബേബിയെയും ആദം ദിവസവും വിളിക്കാറുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
സെപ്തംബർ 30 ന് അവൻ വിളിക്കാത്തതിനാൽ വീട്ടുകാർ ആശങ്കാകുലരായി. ഇയാളുടെ നമ്പറിലേക്ക് പലതവണ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. കുടുംബാംഗങ്ങളും ആദമിനെ ബെർലിനിൽ വിളിച്ചു, തുടർന്ന് മറുപടി ലഭിക്കാത്തതിനാൽ പരാതി നൽകുകയായിരുന്നു.
ബഹ്‌റൈനിലുള്ള ആദം ജോസഫിൻ്റെ ബന്ധുവായ ഷെർജി പി ബേബി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ആദം കുത്തേറ്റ് മരിച്ചതായി അറിയുന്നത്.
ആദം അവിടെ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നെന്നും ജോലിസ്ഥലത്ത് നിന്ന് അപ്പാർട്ട്‌മെൻ്റിലേക്ക് സൈക്കിളിൽ പോകുമ്പോൾ ഒരു സംഘം ആക്രമിച്ചതാണെന്നും അതികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ ഞങ്ങൾ ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.