മുന്‍ വൈരാഗ്യം മൂലം അയല്‍വാസിയെ കൊലപ്പെടുത്തി: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
മുന്‍ വൈരാഗ്യം മൂലം അയല്‍വാസിയെ കൊലപ്പെടുത്തി: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
പത്തനംതിട്ട: അയല്‍വാസിയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പരുവ കട്ടിക്കല്‍ എക്‌സ് സര്‍വീസ് മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 95 ല്‍ പുരുഷോത്തമന്‍ നായര്‍ എന്നയാളെ കൊലപ്പെടുത്തിയ പ്രതി കൊല്ലമുള, കുന്നംമുറി സ്വദേശിവര്‍ഗീസ് ഡാനിയേല്‍ (71) നെ യാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി വിഷ്ണുവാണ് വിധിപ്രസ്താനം നടത്ിയത്.
2017 ഓഗസ്റ്റ് മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മുന്‍ വൈരാഗ്യം നിമിത്തം അയല്‍വാസിയായ പരുവ കട്ടിക്കല്‍ എക്‌സ് സര്‍വീസ് മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 95 ല്‍ പുരുഷോത്തമന്‍ നായരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിപിന്‍ ഗോപിനാഥ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് ഇന്‍സ്പെക്ടര്‍ ആയിരുന്ന നൂമാന്‍, ഇന്‍സ്പെക്ടര്‍. എം ആര്‍ സുരേഷ് കുമാര്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍, ഇന്‍സ്പെക്ടര്‍ ആയിരുന്ന എം ഐ ഷാജി ഷാജി ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍കുമാര്‍ പി ആര്‍ ഹാജരായി. എസ് ഐ ബിനു കുമാര്‍ പ്രോസിക്യൂഷന്‍ സഹായിയായി.