സുഹൃത്തിനെ മര്‍ദിച്ചത് തടഞ്ഞത് വിരോധത്തിന് കാരണമായി: പട്ടിക കഷ്ണം കൊണ്ട് ക്രൂരമര്‍ദനം: പ്രതിയെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്

പട്ടിക കഷ്ണം കൊണ്ട് ക്രൂരമര്‍ദനം

Update: 2025-03-04 03:43 GMT

പന്തളം: മുന്‍വിരോധത്താല്‍ ദേഹോപദ്രവം ഏല്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുടിയൂര്‍ക്കോണം വാളച്ചാല്‍ പുത്തന്‍ വീട്ടില്‍ രവീന്ദ്രന്‍ (71) ആണ് അറസ്റ്റിലായത്. മുടിയൂര്‍ക്കോണം ശാസ്താക്ഷേത്രത്തിന് സമീപം പാണ്ടിശ്ശേരിത്തുണ്ടില്‍ തുളസീധരനാണ് പരുക്കേറ്റത്. ഇയാളുടെ കൂടെ ജോലി ചെയ്തുകൊണ്ടിരുന്ന സുഹൃത്ത് മോഹന്‍ദാസിനെ പ്രതി അടിച്ചത് തടഞ്ഞതിലുള്ള വിരോധം കാരണമാണ് മര്‍ദ്ദനമുണ്ടായത്. ശാസ്താക്ഷേത്രത്തിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിനടുത്തുവച്ച് കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 നാണ് സംഭവം. ചെകിട്ടത്ത് തല്ലുകയും പട്ടിക കഷണം എടുത്ത് തലയ്ക്ക് പിന്നില്‍ അടിക്കുകയായിരുന്നു. അടി കൊണ്ടു തലയുടെ പിന്നില്‍ പരുക്കേറ്റ് വീണ ഇയാളുടെ വായിലും പുരികങ്ങളിലും മുറിവുണ്ടായി.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കപ്പെട്ട തുളസിധരന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത പന്തളം പോലീസ്, പ്രതിയെ ഉടനടി കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അടിക്കാന്‍ ഉപയോഗിച്ച പട്ടിക കഷണം പോലീസ് കണ്ടെടുത്തു.

എസ് ഐ ജി സന്തോഷ് കുമാറാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. എസ് ഐ മാരായ അനീഷ് എബ്രഹാം, പി കെ രാജന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News