ലക്ഷങ്ങളുടെ കടബാദ്ധ്യത; തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തില്‍ യുവാവ് ജീവനൊടുക്കി; വിതുര പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരത്ത് മകന്റെ ചോറൂണ് ദിനത്തില്‍ യുവാവ് ജീവനൊടുക്കി

Update: 2025-11-07 09:28 GMT

തിരുവനന്തപുരം: വിതുരയില്‍ മകന്റെ ചോറൂണ് ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമല്‍ കൃഷ്ണനാണ് മരിച്ചത്. കടബാദ്ധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു. യുവാവ് ഇവര്‍ക്കൊപ്പം എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരണവിവരം അറിഞ്ഞത്. അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News