ഒന്‍പതാംക്ലാസ് പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്; കണ്ണൂരില്‍ പരീക്ഷ ഒരു മണിക്കൂര്‍ വൈകി
ഒന്‍പതാംക്ലാസ് പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്
കണ്ണൂര്‍: ഒന്‍പതാംക്ലാസിലെ മലയാളം പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. ശനിയാഴ്ച നടന്ന ഒന്‍പതാം ക്ലാസ് മലയാളം പരീക്ഷയ്ക്കാണ് പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണത്തിനെത്തിച്ചത്. എട്ടാംക്ലാസിലെ മലയാളം ചോദ്യക്കടലാസ് പായ്ക്കറ്റുകളില്‍ ഒന്‍പതാംക്ലാസ് എന്ന് രേഖപ്പെടുത്തുകയായിരുന്നതാണ് പ്രശ്‌നമായത്. ഇതോടെ പരീക്ഷ ഒരുമണിക്കൂറില്‍ കൂടുതല്‍ വൈകി,
തലശ്ശേരി നോര്‍ത്ത് ബി.ആര്‍.സി.ക്ക് കീഴിലെ ചില സ്‌കൂളുകളിലാണ് വാര്‍ഷികപരീക്ഷയുടെ ചോദ്യക്കടലാസ് മാറിനല്‍കിയത്. കവര്‍ പൊട്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ബി.ആര്‍.സി.യുമായി ബന്ധപ്പെട്ട് ഒന്‍പതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ച് വിതരണം ചെയ്താണ് പരീക്ഷ നടത്തിയത്.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ട പരീക്ഷ 2.45-ഓടെയാണ് പല സ്‌കൂളുകളിലും തുടങ്ങാനായത്. ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. കണ്ണൂരില്‍നിന്ന് പായ്ക്ക് ചെയ്തതില്‍ വന്ന പിശകാണ് പ്രശ്‌നമായത്.