മാങ്ങ പറിക്കുന്നതിനിടെ അപകടം; തോട്ടി വൈദ്യുതിലൈനിൽ തട്ടി; ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം; നിലവിളി കേട്ട് ഓടിയെത്തി അയൽവാസികൾ
By : സ്വന്തം ലേഖകൻ
Update: 2025-04-07 09:48 GMT
കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് ദാരുണമായി മരിച്ചത്. ഇന്നു രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്.
വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും അയൽവാസികളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.