കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ച നിലയില്‍; ദുരന്തത്തില്‍ കലാശിച്ചത് കുടുംബ പ്രശ്‌നങ്ങള്‍

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ച നിലയില്‍

Update: 2025-09-07 12:30 GMT

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെട്ട യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭര്‍ത്താവാണ് പ്രദീപ്.

ഇന്ന് രാവിലെ 11.50നാണ് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിലെത്തി പ്രതി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും നാട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിക്കായി പൊലീസ് തെരച്ചില്‍ നടത്തവേയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.

Tags:    

Similar News