സ്വന്തം സഹോദരനെ നെഞ്ചിൽ ചവിട്ടിയും ചുറ്റിക കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ; യുവാവിന് ജീവപര്യന്തം കഠിന തടവിന് വിധിച്ച് കോടതി

Update: 2025-04-30 15:38 GMT

കല്‍പ്പറ്റ: സ്വന്തം സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചിൽ ചവിട്ടിയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിന് ജീവപര്യന്തം കഠിന തടവിന് വിധിച്ച് കോടതി. വയനാട് പൊഴുതന അച്ചുരാനം എലപ്പള്ളി വീട്ടില്‍ ബെന്നി ജോര്‍ജി(39)നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി 1 ജഡ്‍ജി എ.വി മൃദുല ശിക്ഷിച്ചത്. ജീവപര്യന്തം തടവിന് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയും ഒടുക്കണമെന്നും വിധിച്ചു.

2023 മാർച്ച് 24ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അച്ചുരാനം എലപ്പള്ളി വീട്ടില്‍ റെന്നി ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. ചുറ്റിക കൊണ്ട് തലക്കടിച്ചും നെഞ്ചില്‍ ചവിട്ടിയുമാണ് സഹോദരനെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എ.അഗസ്റ്റിന്‍, ജെ.ഇ ജയന്‍ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. കേസിന്റെ തെളിവിനായി 25 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അഭിലാഷ് ജോസഫ് കോടതിയിൽ ഹാജരായി.

Tags:    

Similar News