കടത്തിണ്ണയില്‍ ഉറങ്ങിയ ആളുടെ കൈ കടിച്ചു മുറിച്ച് കാട്ടു പന്നി; പിന്നാലെ ബൈക്ക് യാത്രക്കാരനെയും ആക്രമിച്ചു: അക്രമാസക്തനായ കാട്ടുപന്നിലെ തല്ലിക്കൊന്ന് നാട്ടുകാര്‍
കടത്തിണ്ണയില്‍ ഉറങ്ങിയ ആളുടെ കൈ കടിച്ചു മുറിച്ച് കാട്ടു പന്നി
ചാരുംമൂട്: കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ആള്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കരിമുളയ്ക്കല്‍ മാമ്മൂട് സ്വദേശി ഉത്തമനാണ് (55) കാട്ടുപന്നിയുടെ ആക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ രാത്രി മാമ്മൂട് ജംഗ്ഷനില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങുമ്പോള്‍ ഉത്തമനെ കാട്ടുപന്നി ആക്രമിക്കുക ആയിരുന്നു. ഉത്തമന്റെ ഇടതുകൈ കാട്ടുപന്നി കടിച്ചു മുറിച്ചു. കരച്ചില്‍ കേട്ട് സമീപവാസികളാണ് ഉത്തമനെ പന്നിയുടെ ആക്രമത്തില്‍ നിന്ന് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉത്തമനെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തമന്റെ കൈ കടിച്ചു മുറിച്ച പന്നി വീണ്ടും അക്രമാസക്തനായി ഒരു ബൈക്ക് യാത്രക്കാരനെയും ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പന്നിയെ തല്ലിക്കൊല്ലുകയായിന്നു. നൂറനാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും, പൊലീസ് വനം വകുപ്പില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം കാട്ടുപന്നിയെ കൊണ്ടുപോകുകയും ചെയ്തു. താമരക്കുളം പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.