കുടുംബപ്രശ്‌നത്തെ തുടർന്ന് എന്നും തർക്കം; വഴക്കിനിടെ കൈവിട്ട കളി; പിതാവ് മകനെ കുത്തിപ്പരിക്കേല്‍പിച്ചു; ഗുരുതര പരിക്ക്;ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-04-05 16:39 GMT

എലത്തൂര്‍: മകനെ പിതാവ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. പുതിയങ്ങാടി അത്താണിക്കല്‍ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫര്‍ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ജംഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബപ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ജാഫര്‍ മകനെ ആക്രമിച്ചത്.സംഭവം വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News