പാലത്തിന് സമീപത്ത് കൂടി നടക്കുന്നതിനിടെ കാൽ വഴുതി അറിയാതെ വീണത് ആമയിഴഞ്ചാൻ തോട്ടിലേക്ക്; വയോധികന് രക്ഷകരായി ഫയർഫോഴ്സ്

Update: 2025-11-28 10:27 GMT

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം പാലത്തിനടുത്ത് നടന്നുപോവുകയായിരുന്ന 65 വയസ്സുള്ള സോളമനാണ് അബദ്ധത്തിൽ തോട്ടിലേക്ക് വീണത്. വീഴ്ചയിൽ ചെളിയിൽ പുതഞ്ഞ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ, സമീപത്തുണ്ടായിരുന്നവരുടെ അറിയിപ്പിനെ തുടർന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം സാഹസികമായി പുറത്തെടുക്കുകയായിരുന്നു.

കോൺക്രീറ്റ് വിടവിലൂടെ സ്ട്രെച്ചർ, കയർ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വയോധികനെ ഉടൻതന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    

Similar News