വയനാട്ടില്‍ 32 ഗ്രാം എംഡിഎംഎയുമായി നാല് പേര് പിടിയില്‍; പ്രതികള്‍ പിടിയിലായത് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെ വാഹന പരിശോധനയില്‍
വയനാട്ടില്‍ 32 ഗ്രാം എംഡിഎംഎയുമായി നാല് പേര് പിടിയില്‍
By : സ്വന്തം ലേഖകൻ
Update: 2025-02-02 14:31 GMT
തിരുനെല്ലി: തിരുനെല്ലി ബാവലിയില്‍ എംഡിഎംഎയുമായി കര്‍ണാടക സ്വദേശികളുള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍. കര്‍ണാടക ഹാസന് എച്ച്ഡി കോട്ട ചേരുനംകുന്നേല്‍ വീട്ടില്‍ എന്‍ എ അഷ്ക്കര്‍ (27), കല്പറ്റ അമ്പിലേരി പുതുക്കുടി വീട്ടില്‍ പി കെ അജ്മല്‍ മുഹമ്മദ് (29), കല്‍പ്പറ്റ ഗൂഡാലായിക്കുന്ന് പള്ളിത്താഴത്ത് വീട്ടില്‍ ഇഫ്സല്‍ നിസാര്‍ (26), കര്‍ണാടക ഹാസനിലെ അഫ്നന്‍ വീട്ടില്‍ എം മുസ്ക്കാന(24) എന്നിവരെയാണ് 32.78 ഗ്രാം എംഡിഎംഎയുമായി അറസ്റ്റു ചെയ്തത്.
തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് ബാവലി-മീന്‍കൊല്ലി റോഡ് കവലയില്‍ ശനിയാഴ്ച വൈകിട്ട് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.