എറണാകുളത്ത് മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒറ്റക്കായിരുന്നു താമസം; മൃതദേഹം ആദ്യം കണ്ടത് ബന്ധുക്കളും നാട്ടുകാരും; പോലീസ് സ്ഥലത്തെത്തി

Update: 2025-03-06 08:01 GMT
എറണാകുളത്ത് മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒറ്റക്കായിരുന്നു താമസം; മൃതദേഹം ആദ്യം കണ്ടത് ബന്ധുക്കളും നാട്ടുകാരും; പോലീസ് സ്ഥലത്തെത്തി
  • whatsapp icon

കൊച്ചി: വീട്ടിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കാലടി മറ്റൂരിലാണ് സംഭവം നടന്നത്. കരിപ്പേലിക്കുടി വീട്ടിൽ മണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു. ഇവർ ഒറ്റയ്ക്ക് താമസിച്ചു വരുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരാണ്. ഇവര്‍ മറ്റ് സ്ഥലത്താണ് താമസം.

തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മണി. രാവിലെ വീടിന് പുറത്ത് മണിയെ കാണാതായതോടെ ബന്ധുക്കളും അയല്‍കാരും അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.

Tags:    

Similar News