മുറുക്കാൻ കടയിൽ ഭയങ്കര തിരക്ക്; കട തുറന്നാൽ ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഓടിയെത്തും; ഒടുവിൽ കച്ചവടത്തിന്റെ രഹസ്യം നാട്ടുകാർ കണ്ടുപിടിച്ചു; കൈയ്യോടെ പൊക്കി

Update: 2025-04-12 10:49 GMT
മുറുക്കാൻ കടയിൽ ഭയങ്കര തിരക്ക്; കട തുറന്നാൽ ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഓടിയെത്തും; ഒടുവിൽ കച്ചവടത്തിന്റെ രഹസ്യം നാട്ടുകാർ കണ്ടുപിടിച്ചു; കൈയ്യോടെ പൊക്കി
  • whatsapp icon

പാലക്കാട്: മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവുൾപ്പടെ ഉള്ള ലഹരി ഉൽപന്നങ്ങളുടെ കച്ചവടം പിടിച്ചെടുത്തു.പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിലാണ് സംഭവം നടന്നത്. ഒന്നര കിലോ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി യുവാവ് അറസ്റ്റിലായി. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി 24 വയസുകാരൻ രഘുനന്ദനെ എക്‌സൈസ് പിടികൂടി.

ആഴ്ചകൾക്ക് മുൻപും ഇയാളുടെ പെട്ടികടയിൽ നിന്ന് നിരോധിത പുകയില ഉല്പനങ്ങൾ പിടികൂടിയിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാളുകളായി ഇയാളെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ഓങ്ങല്ലൂർ സെന്ററിലായിരുന്നു ഇയാളുടെ മുറുക്കാൻ കട ഉണ്ടായിരുന്നത്.

Tags:    

Similar News