ജിഎസ്ടി കുറച്ചതിനാല്‍ മില്‍മ പാലിന് വില കൂട്ടില്ല; തീരുമാനമെടുത്ത് മില്‍മ

ജിഎസ്ടി കുറച്ചതിനാല്‍ മില്‍മ പാലിന് വില കൂട്ടില്ല; തീരുമാനമെടുത്ത് മില്‍മ

Update: 2025-09-15 13:23 GMT

തിരുവനന്തപുരം: ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാലിന് വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. അടുത്തവര്‍ഷം ജനുവരി മുതല്‍ വില കൂട്ടണം എന്നതാണ് സമിതി തീരുമാനം.

അവസാനമായി വില വര്‍ധിപ്പിച്ചത് 2022 ഡിസംബറിലാണ്. എറണാകുളം മേഖല ഒഴിച്ച് മറ്റ് രണ്ട് മേഖലകളിലും ഇപ്പോള്‍ വില വര്‍ധന വേണ്ട എന്നാണ് സമിതി സ്വീകരിച്ച നയമെന്നും വിദഗ്ധ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് തീരുമാനമെന്നും കെ എസ് മണി വ്യക്തമാക്കി.

മില്‍മ പാലിന് വില കൂടാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ചെയര്‍മാന്‍ എത്തിയത്. ഉല്‍പാദന ചെലവ് കൂടുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

Tags:    

Similar News