സയൻസ് സിറ്റിയെ രാജ്യം ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമാക്കും; സയൻസ് സിറ്റി യാഥാർത്ഥ്യമാകുന്നതോടെ ശാസ്ത്ര സങ്കേതിക രംഗത്ത് അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി വി എൻ വാസവൻ
കോട്ടയം: സയൻസ് സിറ്റിയെ സംസ്ഥാനം മാത്രമല്ല രാജ്യം തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ സ്ഥാപനത്തെ മാറ്റുന്നതാണെന്ന് സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 29 ന് വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണം പുരോഗമിച്ചു വരുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടമായ സയൻസ് പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന യോഗം പ്രൗഢ ഗംഭീരമാക്കാൻ കോഴായിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ്.
സയൻസ് പാർക്കിനോടൊപ്പം സയൻസ് സിറ്റിയും ആരംഭിച്ചു കഴിയുമ്പോൾ ആർട്ടിഫിഷ്യൽ ഇൻ്റിലിജെൻസ്, റോബോട്ടിക് എൻജീനിയറിംഗ് എന്നീ മേഖലകളിലൂടെ ശാസ്ത്ര സങ്കേതിക രംഗത്ത് അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് മന്ത്രി ചൂണ്ടികാണിച്ചു. സയൻസ് സിറ്റി യാഥാർത്ഥ്യമാകുമ്പോൾ 135 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാർ ഇപ്പോൾ തന്നെ 55 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞു. യോഗത്തിൽ ജോസ് കെ മാണി എം പി അധ്യക്ഷനായി. മോൻസ് ജോസഫ് എംഎൽഎ, ജോസ് പുത്തൻകാല, രാജു ജോൺ, ജോൺസൺ കൊട്ടുകാപ്പിള്ളി, നിർമ്മല ജിമ്മി, പി.എം മാത്യു, ഡോ. സിന്ധുമോൾ ജേക്കബ്ബ്, റ്റി ആർ രഘുനാഥ്, ലോപ്പസ് മാത്യു, പി വി സുനിൽ, കെ ജയകൃഷ്ണൻ, മിനി മത്തായി, പി സി കുര്യൻ, സഖറിയാസ് കുതിരവേലി, ബേബി തൊണ്ടാംകുഴി ,സദാനന്ദ ശങ്കർ, തോമസ് കീപ്പുറം,എ എൻ ബാലകൃഷ്ണൻ, സി എം ജോസഫ് ചേനക്കാല, ടോമി മ്യാലിൽ, ജോർജ് ചെന്നേലി, കാണക്കാരി അരവിന്ദാക്ഷൻ എന്നീവർ പ്രസംഗിച്ചു. കേരള ശാസ്ത്ര സാങ്കേതിക ഡയറക്ടർ ഡോ. പി സുരേഷ് കുമാർ സ്വാഗതവും ജോയിൻ്റ് ഡയറക്ടർ പി എസ് സുന്ദർലാൽ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം മുഖ്യ രക്ഷാധികാരിയായി മന്ത്രി വി എൻ വാസവനും , രക്ഷാധികാരികളായി ജോസ് കെ മാണി എം പി, ഫ്രാൻസിസ് ജോർജജ് എം പി, മോൻസ് ജോസഫ് എംഎൽഎ, ഹേമലത പ്രേംസാഗർ, ജോസ് പുത്തൻകാല , നിർമ്മല ജിമ്മി, എന്നിവരെയും ചെയർമാനായി ഉഴവൂർ ബ്ലോക്ക് പഞ്ചാ:പ്രസിഡൻ്റ് രാജു ജോൺ, കൺവീനറായി കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ പി സുരേഷ്കുമാർ, വൈസ് ചെയർമാൻമാരായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചയത്തംഗങ്ങൾ എന്നീവരും ജോയിന്റ് കൺവീനർമാരായി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് - ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നീവരുമാണ്. ഉദ്ഘാടന യോഗത്തിൽ മൂവായിരം പേരെ പങ്കെടുപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.