കാണാതായത് ഇന്ന് വൈകുന്നേരം മുതൽ; നാട്ടുകാരുടെ തിരച്ചലിൽ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി; സംഭവം കാന്തപുരത്ത്

Update: 2025-05-13 17:22 GMT

കോഴിക്കോട്: കാണാതായ കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ കാന്തപുരത്താണ് ദാരുണ സംഭവം നടന്നത്. അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍(9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. വീട്ടില്‍ നിന്നും വെറും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

ഇന്ന് വൈകീട്ട് നാലോടെ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി ഏഴോടെയാണ് ഇരുവരെയും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുമെന്ന് അറിയിച്ചു.

Tags:    

Similar News