'വീട്ടിലെത്തി വാഹനത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ അകത്തിരിക്കുന്ന ആളെ കണ്ടത്..; എല്ലാവരും ശ്രദ്ധിക്കണേ..!'; മഴക്കാലത്ത് ഒരു മുന്നറിയിപ്പ് പോസ്റ്റുമായി എംൽഎൽഎ

Update: 2025-07-03 16:04 GMT

തൃത്താല: മഴക്കാലം സജീവമായതോടെ ഇഴജന്തുക്കൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഓര്‍മിപ്പിച്ച് എംഎൽഎ മുഹമ്മദ് മുഹസിന്റെ കുറിപ്പ്. പട്ടാമ്പി എം.എൽ.എ.യായ മുഹമ്മദ് മുഹസിന്റെ വാഹനത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് നൽകിയത്.

ഇന്ന് പരിപാടികൾ കഴിഞ്ഞു വീട്ടിൽ എത്തി വാഹനത്തിൽ നിന്നിറങ്ങി നോക്കിയപ്പോൾ അകത്തിരിക്കുന്ന ആളെ കണ്ടത്, എന്ന കുറിപ്പോടെ വാഹനത്തിനുള്ളിൽ കയറിയ പാമ്പിന്റെ ചിത്രം സഹിതമാണ് എംഎൽഎ പോസ്റ്റ് പങ്കുവെച്ചത്. മഴക്കാലത്ത് പാമ്പുകൾ ഇഴജന്തുക്കൾക്ക് സുരക്ഷിതമായ ഒളിത്താവളം തേടി വാഹനങ്ങളിലും വീടുകളിലും കയറാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു.

Tags:    

Similar News