അടിച്ചാല്‍ തിരിച്ചടിക്കണം; തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട്; കേസെടുത്താല്‍ നല്ല വക്കീലിനെ വച്ച് വാദിക്കും; തല്ലേണ്ടവരെ തല്ലിയാണ് താനിവിടെ വരെ എത്തിയത്; പുതു തലമുറ സിപിഎമ്മുകാര്‍ക്ക് എംഎം മണിയുടെ ഉപദേശം തുടരുമ്പോള്‍
By : സ്വന്തം ലേഖകൻ
Update: 2024-12-11 10:35 GMT
നെടുങ്കണ്ടം: 'അടിച്ചാല്‍ തിരിച്ചടിക്കണം' പ്രസംഗം ആവര്‍ത്തിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണി വീണ്ടും വിവാദ പരാമര്‍ശം നടത്തിയത് .
അടിച്ചാല്‍ തിരിച്ചടിക്കണം. തല്ലു കൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല നിലപാട്. കേസെടുത്താല്‍ നല്ല വക്കീലിനെ വച്ച് വാദിക്കും. തല്ലേണ്ടവരെ തല്ലിയാണ് താനിവിടെ വരെ എത്തിയതെന്നും മണി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ശാന്തന്‍പാറ ഏരിയ സമ്മേളനത്തിലും സമാനമായ പരാമര്‍ശം മണി നടത്തിയിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും മണി പറഞ്ഞിരുന്നു. തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനത്തിന് നിലനില്പ്പില്ലെന്നു മണി പറഞ്ഞിരുന്നു.