ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് സ്നേഹബന്ധത്തിലായി: പിന്നീട് ലൈംഗികാതിക്രമം: സ്വകാര്യ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്ത് ആറന്മുള പോലീസ്
ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് സ്നേഹബന്ധത്തിലായി: പിന്നീട് ലൈംഗികാതിക്രമം:
By : സ്വന്തം ലേഖകൻ
Update: 2025-10-28 12:13 GMT
പത്തനംതിട്ട: യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ ബസ് കണ്ടക്ടറെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര തഴക്കര പുത്തന്‍പറമ്പില്‍ സുധി (26) യാണ് പിടിയിലായത്. പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആയിരുന്നു സുധി.
പെണ്‍കുട്ടിയുമായി സ്നേഹബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയ ആറന്മുള എസ്.ഐ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.