പട്ടാപ്പകൽ മോഷണം; വ്യാപാര സ്ഥാപനത്തിൽ നിന്നും പണം അടിച്ചുമാറ്റി ഒറ്റയോട്ടം..; നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം രൂപ; ദൃശ്യങ്ങൾ പുറത്ത്

Update: 2025-01-22 08:43 GMT

കണ്ണൂർ: പട്ടാപ്പകൽ പണം മോഷ്ടിച്ച് കള്ളൻ. ചെമ്പേരി പൂപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് മോഷ്ട്ടാവ് പണം കവർന്നത്. മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു എന്നാണ് പരാതി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

പൂപ്പറമ്പ് സ്വദേശി മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുടിയാന്മല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News