ഷോക്കേറ്റ് താഴെ വീണ കുരുന്നു ജീവൻ; വീഴ്ചയുടെ ആഘാതത്തിൽ നെറ്റിയിൽ പരിക്ക്; ഒടുവിൽ കുരങ്ങുകൾക്ക് രക്ഷകരായി വനസംരക്ഷണസമിതി പ്രവർത്തകർ

Update: 2025-10-21 08:44 GMT

തിരുവനന്തപുരം: വിതുര കല്ലാറിൽ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് വീണ രണ്ട് കുരങ്ങുകൾക്ക് വനസംരക്ഷണ സമിതി പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ കുരങ്ങുകളെ കണ്ടതിനെ തുടർന്ന് സമീപത്ത് ജോലി ചെയ്യുകയായിരുന്ന വനസംരക്ഷണ സമിതി പ്രവർത്തകരായ ഉദയയും സചിത്രയും ഉടനടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഇവർ ഇരുവരും ചേർന്ന് കുരങ്ങുകൾക്ക് സിപിആർ നൽകിയതിനെ തുടർന്നാണ് അവ ജീവൻ തിരികെ ലഭിച്ചത്.

രക്ഷാപ്രവർത്തനത്തിനിടെ, വീഴ്ചയുടെ ആഘാതത്തിൽ ഒരു കുരങ്ങിന്റെ നെറ്റിയിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇവരെ വിദഗ്ദ്ധ ചികിത്സക്കായി മാറ്റി. വനസംരക്ഷണ സമിതി പ്രവർത്തകരുടെ കാര്യക്ഷമമായ പ്രവർത്തനം മൃഗസ്നേഹികളുടെ പ്രശംസ പിടിച്ചുപറ്റി.

Tags:    

Similar News