ഹൈക്കോടതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ അറസ്റ്റിൽ

Update: 2025-08-19 06:51 GMT

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മയെ ഹൈക്കോടതി വളപ്പിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ കേസിൽ ജഡ്ജിമാരെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചതിനെത്തുടർന്നാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. മകളുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനായി ജഡ്ജിമാരെ നേരിൽ കാണണമെന്ന ആവശ്യവുമായാണ് ഇവർ ഹൈക്കോടതിയുടെ കവാടത്തിലെത്തിയത്. തുടർന്ന് ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ വനിതാ പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    

Similar News