മുഹറം അവധി തിങ്കളാഴ്ച്ചയിലേക്ക് മാറ്റില്ല; അവധി ഞായറാഴ്ച തന്നെ; തിങ്കളാഴ്ച്ച സ്‌കൂളുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും
മുഹറം അവധി തിങ്കളാഴ്ച്ചയിലേക്ക് മാറ്റില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മുഹറം അവധിയില്‍ മാറ്റമില്ല. നേരത്തെ തയാറാക്കിയ കലണ്ടര്‍ പ്രകാരം ഞായറാഴ്ചയാണ് അവധി. ആ സ്ഥിതി തുടരും. അവധിയില്‍ മാറ്റമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് ഉത്തരവിറക്കുമായിരുന്നു. ഇതോടെ തിങ്കളാഴ്ച്ച സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ ഏഴ് തിങ്കളാഴ്ചയാണ്. അതിനാല്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹീം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയിരുന്നു. 'ചന്ദ്ര മാസ പ്പിറവിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന മുഹറം 10 തിങ്കളാഴ്ചയാണ് കേരളത്തില്‍ ആചരിക്കുന്നത്.
സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ജൂലൈ ആറ് ഞായറാഴ്ച ആണ് നിലവില്‍ അവധി ഉള്ളത്. എന്നാല്‍ മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫയല്‍ ജനറല്‍ അഡ്മിസ്ട്രേഷന്‍ വിഭാഗത്തിന്റെ പരിഗണനയിലാണ്' -എന്നാണ് ടി.വി. ഇബ്രാഹീം എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്.