സംസ്ഥാനത്ത് 92 എംവിഡി ഉദ്യോഗസ്ഥർ വിജിലൻസ് കേസുകൾ നേരിടുന്നതായി വിവരാവകാശ രേഖ; 50 വിജിലൻസ് കേസുകൾ നിലവിലുണ്ട്; അഴിമതിക്കാരെ രക്ഷിക്കുന്ന നിലപാട് തുടർന്ന് സർക്കാർ

Update: 2025-08-19 13:44 GMT

തിരുവനന്തപുരം: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ പറയുമ്പോളും, 92 എംവിഡി ഉദ്യോഗസ്ഥർ (2025 ജൂലൈ 23 ലെ കണക്കനുസരിച്ച്) വിജിലൻസ് കേസുകൾ നേരിടുന്നുണ്ടെന്ന് വിവരാവകാശ രേഖ. ജീവനക്കാർക്കെതിരെ 50 വിജിലൻസ് കേസുകൾ നിലവിലുണ്ട് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി സംസ്ഥാന വിവരാവകാശ കമ്മീഷന് സമർപ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിൽ, വിജിലൻസ് കേസുകളുടെ എണ്ണം നൽകാൻ കമ്മീഷൻ 2025 ജൂലൈ 15-ന് പുറപ്പെടുവിച്ച ഉത്തരവിൽ എംവിഡി വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, പബ്ലിക് ഇൻഫർമേഷൻ ഓഫീസറും സംസ്ഥാന ഗതാഗത അതോറിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയും ജൂലൈ 30-ന് ഗോവിന്ദൻ നമ്പൂതിരിക്ക്

നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. അതേസമയം, എംവിഡി ജീവനക്കാർക്കെതിരായ പോലീസ് കേസുകളുടെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വകുപ്പ് നൽകിയിട്ടില്ല.

Tags:    

Similar News