ശബരിമല സന്നിധാനത്ത് ഒരാൾക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം; മരിച്ചത് മലമ്പുഴ സ്വദേശി; ഹൃദയാഘാതമെന്ന് ഡോക്ടർമാർ

Update: 2025-01-12 17:28 GMT

പത്തനംതിട്ട: അയ്യപ്പദർശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചതായി വിവരങ്ങൾ. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.40ന് പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ സന്നിധാനം ഗവ.

ആശുപത്രിയിലെത്തി ച്ചെങ്കിലും 7.55 ന് ഡോക്ടർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    

Similar News