സിസിടിവി ക്യാമറ റോഡിലേക്ക് നോക്കി ഇരിക്കുന്നത് പ്രശ്‌നം; ക്യാമറ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റിയില്ല; മദ്യപിച്ചെത്തി സിസിടിവി അടിച്ച് തകര്‍ക്കാന്‍ അയല്‍വാസിയുശട ശ്രമം; തടയാന്‍ എത്തിയ ദമ്പതികള്‍ക്ക് നേരെ ആക്രമണം; അയല്‍വാസി അറസ്റ്റില്‍

കൊല്ലം: സിസിടിവി ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചതിന് തടയാനെത്തിയ വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടിയത്താണ് സംഭവം. സംഭവത്തില്‍ നെടുമ്പന മുട്ടയ്ക്കാവ് പാകിസ്താന്‍മുക്കിന് സമീപം കിഴങ്ങുവിള തെക്കതില്‍ വീട്ടില്‍ താമസിക്കുന്ന ഷാനവാസ് (37) എന്നയാളെ കണ്ണനല്ലൂര്‍ പൊലീസി് പിടികൂടി.
ഈ മാസം രണ്ടിന് രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. സെയ്നുലാബ്ദീന്‍ (60) സജ്മി മന്‍സിലില്‍ താമസിക്കുന്നയാളും, ഭാര്യ സുഹര്‍ബാനുയുമാണ അക്രമത്തിനിരയായത്. മദ്യപിച്ചെത്തിയ ഷാനവാസ് സിസിടിവി ക്യാമറ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. തടയാന്‍ ശ്രമിച്ച സെയ്നുലാബ്ദീനെ ഇയാള്‍ അടിച്ചുവീഴ്ത്തുകയും, ഭാര്യ സുഹര്‍ബാനെ കരിങ്കല്ലുകൊണ്ട് തലയിലും മൂക്കിലും അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഒരു മാസത്തോളമായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ റോഡിലേക്ക് നോക്കി ഇരിക്കുന്നതാണ് പ്രതിക്ക് ആക്രമണം നടത്തിയത്. പലതവണ ഇയാള്‍ ക്യാമറ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ സുഹര്‍ബാന്‍ ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ഷാനവാസിനെ എസ്ഐമാരായ ജിബി, ഹരി സോമന്‍, സിപിഒ ആത്തിഫ് എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.