അയൽക്കാരന്റെ പറമ്പിലെ അനക്കം ശ്രദ്ധിച്ചു; തിരച്ചിലിൽ ഉള്ളുലയ്ക്കും കാഴ്ച; ആ നവജാത ശിശുവിന്റെ മൃതദേഹം കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; ജന്മം നൽകിയ യുവതി ആശുപത്രിയിൽ!

Update: 2025-06-17 09:45 GMT
അയൽക്കാരന്റെ പറമ്പിലെ അനക്കം ശ്രദ്ധിച്ചു; തിരച്ചിലിൽ ഉള്ളുലയ്ക്കും കാഴ്ച; ആ നവജാത ശിശുവിന്റെ മൃതദേഹം കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; ജന്മം നൽകിയ യുവതി ആശുപത്രിയിൽ!
  • whatsapp icon

പത്തനംതിട്ട: അയൽക്കാരന്റെ പറമ്പിലെ ഒരു അനക്കം ശ്രദ്ധിച്ചു. തിരച്ചിലിനൊടുവിൽ ആ വേദനിപ്പിക്കുന്ന കാഴ്ച കണ്ട് പലരും പതറി. പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം നടന്നത്. ഇലവുംതിട്ട പോലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ കുഞ്ഞിന് ജന്മം നൽകിയത്. ഇവർ അവിവാഹിത എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

Tags:    

Similar News