പെരുമ്പാവൂരിൽ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം; ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനം
By : സ്വന്തം ലേഖകൻ
Update: 2025-08-25 14:08 GMT
പെരുമ്പാവൂർ: കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. പൊക്കിൾകൊടി പോലും വേർപെടാത്ത പെൺകുഞ്ഞിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ വീടുകളോടു ചേർന്നുള്ള മാലിന്യക്കൂമ്പാരത്തിലാണ് മൃതദേഹം കണ്ടത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്ത് താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണിതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഇവർ വീട് പൂട്ടി കടന്നുകളഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ മറ്റ് രണ്ട് മക്കൾ ഇവിടെത്തന്നെയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.