സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു
സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു
Update: 2024-09-25 14:21 GMT
മണ്ണഞ്ചേരി: സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. ജലഗതാഗത വകുപ്പ് മുന്‍ ജീവനക്കാരന്‍ മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയില്‍ എസ്. വേണുഗോപാലാണ് (61) കുഴഞ്ഞ് വീണു മരിച്ചത്.
മണ്ണഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ പനയില്‍ ബ്രാഞ്ചില്‍ നടന്ന സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച് കൊണ്ടിരിക്കവേ വേണുഗോപാല്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ സമ്മേളന പ്രതിനിധികള്‍ ഉടനേ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗീതയാണ് ഭാര്യ. മക്കള്‍: വിഷ്ണു, നന്ദകുമാര്‍. സംസ്‌ക്കാരം വ്യാഴാഴ്ച പകല്‍ 11. 30ന് വീട്ടുവളപ്പില്‍.