കടവരാന്തയുടെ ഇരുമ്പുതൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ തെളിഞ്ഞു; നടപടി ആവശ്യപ്പെട്ട് പൂവാട്ടുപറമ്പിലെ റിജാസിന്റെ ബന്ധുക്കള്‍

Update: 2024-10-09 08:43 GMT

കോഴിക്കോട്: കടവരാന്തയുടെ ഇരുമ്പുതൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ക്ക് അനാസ്ഥയുണ്ടായെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം എ.ഡബ്ല്യു.എച്ച് റോഡ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം.

കഴിഞ്ഞ മേയിലായിരുന്നു സംഭവം. കേടായ സ്‌കൂട്ടര്‍ മഴയത്ത് കടവരാന്തയിലേക്ക് കയറ്റി നിറുത്തുന്നതിനിടെ ഇരുമ്പുതൂണില്‍ നിന്ന് ഷോക്കേറ്റ് പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിലെ അനാസ്ഥ പുറത്തു വന്നതോടെ

പിന്നാലെ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തു വന്നു.

കിണാശേരിയിലെ ഹോട്ടലില്‍ നിന്ന് ജോലി കഴിഞ്ഞു വരുന്നതിനിടെയാണ് റിജാസിന്റെ സ്‌കൂട്ടര്‍ കേടായത്. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ സഹോദരന്‍ റാഫിയെ വിളിച്ചു. അതിനിടെ ബൈക്ക് കടവരാന്തയിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തില്‍ തൂണില്‍ പിടിക്കുകയായിരുന്നു. ആസമയം അവിടെയെത്തിയ സഹോദരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും ഷോക്കേറ്റു. ഇതിനുമുമ്പ് മറ്റൊരാള്‍ക്കും ഇവിടെനിന്ന് ഷോക്കേറ്റിരുന്നു.

പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് റിജാസ് ഹോട്ടലിലെ ജോലിക്ക് പോയിരുന്നത്. തൂണില്‍ ഷോക്കുണ്ടെന്ന് കെഎസ്ഇബിയില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് കടയുടമ പി മുഹമ്മദ് ആരോപിച്ചിരുന്നു.

Tags:    

Similar News