'മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നു; എസ്‌ഐടി സമീപിച്ചിട്ടില്ല'; ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്; സുപ്രീംകോടതിയെ സമീപിച്ചു

ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്

Update: 2024-12-11 14:11 GMT

കൊച്ചി: ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്. അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്‌ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ച ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി പ്രകാരം എടുത്ത കേസിലാണ് എസ്‌ഐടി അന്വേഷണം തുടരുന്നത്.


കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് നടി ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. മൊഴി നല്‍കിയപ്പോള്‍ എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്നാണ് ഉറപ്പ് ലഭിച്ചിരുന്നത്. തന്റെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഹേമ കമ്മിറ്റിയുടെ നടപടികള്‍ പരിപൂര്‍ണ്ണതയില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും നടി കക്ഷിചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിഭാഷക ലക്ഷ്മി എന്‍. കൈമളാണ് നടിയുടെ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.

ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നും തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയതെന്നും നടി മാലാ പാര്‍വതി പറഞ്ഞിരുന്നു. മറ്റുളളവര്‍ക്കുണ്ടായ കേട്ടറിവുകള്‍ പറഞ്ഞു. കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല.

എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാര്‍വ്വതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് എസ്‌ഐടിയെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും മാലാപാര്‍വ്വതി പറഞ്ഞു. വിഷയവുമായി ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, മാല പാര്‍വതിക്കെതിരെ ഡബ്ല്യുസിസി രം?ഗത്തെത്തി. മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യുസിസി രം?ഗത്തെത്തി. സുപ്രീംകോടതിയില്‍ നടി നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംഘടന അപേക്ഷ നല്‍കിയിട്ടുണ്ട്.

Tags:    

Similar News