സന്തോഷ് ട്രോഫി: ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരം ഗോവയ്‌ക്കെതിരെ; കേരള ടീം വ്യാഴാഴ്ച ഹൈദരാബാദിലെത്തും

കേരള ടീം വ്യാഴാഴ്ച ഹൈദരാബാദിലെത്തും

Update: 2024-12-12 15:03 GMT

ഹൈദരാബാദ്: സന്തോഷ് ട്രോഫി കിരീട ലക്ഷ്യവുമായി കേരളാ ടീം ഹൈദരാബാദിലേക്ക് യാത്രതിരിച്ചു. ബുധനാഴ്ച വൈകീട്ട് 7.30-ന് കോട്ടയം ഹൈദരാബാദ് പ്രത്യേക തീവണ്ടിയില്‍ എറണാകുളത്തു നിന്ന് കയറിയ താരങ്ങള്‍ വ്യാഴാഴ്ച രാത്രി ഹൈദരബാദിലിറങ്ങും. നിലവില്‍ രണ്ടു മണിക്കൂര്‍ വൈകിയാണു തീവണ്ടി ഓടുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ കടുത്ത പരിശീലനവും മത്സരവും കാരണം താരങ്ങള്‍ തീവണ്ടി യാത്ര വിശ്രമത്തിനായി മാറ്റിയിരിക്കുകയാണ്. ഇതിനിടയില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രമെടുക്കാന്‍ വൈകീട്ട് മൂന്നിനു എല്ലാവരും എഴുന്നേറ്റു. ബി 2, ബി 3 കോച്ചുകളിലാണ് യാത്ര.

കാസര്‍കോട്, മംഗലാപുരം യേനപോയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു ടീമിന്റെ പരിശീലനം. യോഗ്യതാ റൗണ്ടില്‍ മൂന്നു കളികളും വിജയിച്ച സന്തോഷത്തില്‍ 15-ന് ഗോവയ്ക്കെതിരേയാണ് ഫൈനല്‍ റൗണ്ടിലെ ആദ്യ കളി. 14-ന് ഹൈദരാബാദ് ഡെക്കാന്‍ അരീനയില്‍ ടൂര്‍ണമെന്റിനു തുടക്കമാകും. 31-ന് ജി.എം.സി. ബാലയോഗി സ്റ്റേഡിയത്തിലാണ് ഫൈനല്‍.

കേരളത്തിനായി എട്ടാം കിരീടം ചൂടുക മാത്രമാണ് ലക്ഷ്യമെന്നും അതിനായി ടീം സജ്ജമായെന്നും കോച്ച് ബിബി തോമസും ക്യാപ്റ്റന്‍ ജി. സഞ്ജുവും മാതൃഭൂമിയോട് പറഞ്ഞു.

Tags:    

Similar News