അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് ചൂരല്‍ പ്രയോഗം ആവാം; തെറ്റില്ലെന്ന് ഹൈക്കോടതി

അച്ചടക്കം ഉറപ്പാക്കാനും വിദ്യാർഥിയെ തിരുത്താനും ചൂരൽപ്രയോഗം; തെറ്റില്ലെന്ന് ഹൈക്കോടതി

Update: 2026-02-12 01:54 GMT

കൊച്ചി: സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. അധ്യാപകര്‍ ശരിയായ ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചൂരല്‍പ്രയോഗം നടത്തിയതിന്റെപേരില്‍ തിരുവനന്തപുരം വെങ്ങാനൂരിലെ സ്‌കൂള്‍ അധ്യാപകനെതിരേ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ്കുമാറിന്റെ നിരീക്ഷണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകന്‍ ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലായിരുന്നു അധ്യാപകനെതിരെ പോലിസ് കേസെടുത്തത്. 2025 ഫെബ്രുവരി 10-ന് സ്റ്റാഫ് മുറിയിലേക്കു വിളിച്ചുവരുത്തിയ വിദ്യാര്‍ഥിയെ ചൂരല്‍ ഉപയോഗിച്ച് അധ്യാപകന്‍ അടിച്ചെന്നായിരുന്നു കേസ്. അച്ചടക്കനടപടി സ്വീകരിക്കാനുള്ള അനുമതി അധ്യാപകര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്നതായി കണക്കാക്കേണ്ടതുണ്ടെന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവും കോടതി കണക്കിലെടുത്തു.

Tags:    

Similar News