പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 40 വര്‍ഷം തടവ്: കൂട്ടു നിന്ന രണ്ടാം പ്രതിയായ യുവതിക്ക് 23 വര്‍ഷം തടവ് ശിക്ഷ
പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ച കേസ്; ഒന്നാം പ്രതിക്ക് 40 വര്‍ഷം തടവ്
പാലക്കാട്: പൂജാരി ചമഞ്ഞ് ബാലികയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം തടവുശിക്ഷ. കൂടല്ലൂര്‍ പടിഞ്ഞാറെത്തറ സ്വദേശി വിനോദിനാണ് (42) പാലക്കാട് അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷവിധിച്ചത്. ഇയാള്‍ 1,30,000 പിഴയുമടയ്ക്കണം. കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന രണ്ടാംപ്രതി മഞ്ഞളൂര്‍ തില്ലങ്കോട് സ്വദേശി വിദ്യയ്ക്ക് (37) 23 വര്‍ഷം തടവും ശിക്ഷവിധിച്ചു. രണ്ടുലക്ഷം രൂപയാണ് പിഴ.
പിഴയടച്ചില്ലെങ്കില്‍ ഒന്നാംപ്രതി ഒരുവര്‍ഷം മൂന്നുമാസം അധികതടവും രണ്ടാംപ്രതി രണ്ടുവര്‍ഷം അധികതടവും അനുഭവിക്കണം. ബാലികയുടെ അസുഖം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പൂജാരി ചമഞ്ഞ് ലൈംഗിക പീഡനം നടത്തിയത്. രണ്ടാംപ്രതി കൂട്ടുനിന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.അന്നത്തെ ആലത്തൂര്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന എം.ആര്‍. അരുണ്‍കുമാര്‍ രജിസ്റ്റര്‍ചെയ്ത കേസ് ഇന്‍സ്‌പെക്ടറായിരുന്ന ടി.എന്‍. ഉണ്ണിക്കൃഷ്ണന്‍, കുഴല്‍മന്ദം ഇന്‍സ്‌പെക്ടറായിരുന്ന ആര്‍. രജീഷ് എന്നിവര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ സബ് ഇന്‍സ്‌പെക്ടര്‍ താജുദ്ദീന്‍, എ.എസ്.ഐ. സുലേഖ, വത്സന്‍ എന്നിവര്‍ സഹായിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ടി. ശോഭന, സി. രമിക എന്നിവര്‍ ഹാജരായി. ലൈസന്‍ ഓഫീസര്‍ എ.എസ്.ഐ. സതി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.