പ്രായപൂര്‍ത്തിയാകാത്ത പോക്‌സോ കേസ് പ്രതി എസ്‌ഐയെ കടിച്ചു; പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്നും
പ്രായപൂര്‍ത്തിയാകാത്ത പോക്‌സോ കേസ് പ്രതി എസ്‌ഐയെ കടിച്ചു; പ്രതിയെ പിടികൂടിയത് തമിഴ്‌നാട്ടില്‍ നിന്നും
മൂന്നാര്‍: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ എസ്‌ഐക്കു പ്രതിയുടെ കടിയേറ്റു. മൂന്നാര്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ അജേഷ് കെ.ജോണിന്റെ കയ്യിലാണു മുറിവേറ്റത്.
മൂന്നാറിനു സമീപമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയ സംഭവത്തില്‍ പിടികൂടി വാഹനത്തില്‍ കയറ്റുന്നതിനിടയിലാണു പ്രതി എസ്‌ഐയെ കടിച്ചത്. കഴിഞ്ഞ ദിവസമാണു സംഭവം. എസ്‌ഐയുടെ നേതൃത്വത്തില്‍ 3 പൊലീസുകാര്‍ തമിഴ്‌നാട്ടിലെത്തി സാഹസികമായാണു പ്രതിയെ പിടികൂടിയത്. ഇയാളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നൂറിലധികം വരുന്ന ഗ്രാമവാസികള്‍ ചേര്‍ന്നു വാഹനം തടഞ്ഞു. അവരുടെ എതിര്‍പ്പ് മറികടന്നാണു പൊലീസ് സംഘം പ്രതി വാഹനത്തില്‍ കയറ്റി മൂന്നാറിലെത്തിച്ചത്. പ്രതിയെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ ഹാജരാക്കി.