കൂറ്റാകൂരിരുട്ടിൽ നിലമ്പൂരിലൂടെ കാർ യാത്ര; വണ്ടിയുടെ വെളിച്ചത്തിൽ പതിയെ പോകുന്നതിനിടെ ദമ്പതികളുടെ മുന്നിലേക്ക് എടുത്തുചാടിയത് കൊടും ഭീകരൻ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
By : സ്വന്തം ലേഖകൻ
Update: 2026-02-12 14:48 GMT
നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ ദമ്പതികൾ സഞ്ചരിച്ച കാറിന് മുന്നിലേക്ക് പുലി ചാടിയെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ അപകടം അത്ഭുതകരമായി ഒഴിവായി. ഇന്നലെ രാത്രി ഏഴേ മുക്കാലോടെ കരുമ്പുഴ ഗേറ്റിന് സമീപമാണ് സംഭവം.
പാത്തിപ്പാറ ഉള്ളൂർ പുത്തൻപുരയ്ക്കൽ സ്വദേശികളായ അലൻ ജിൻസി ദമ്പതികൾ ചുങ്കത്തറയിലേക്ക് പോവുകയായിരുന്ന കാറിന് മുന്നിലേക്കാണ് വനഭാഗത്ത് നിന്ന് പുലി ചാടിയത്. കാർ പെട്ടെന്ന് നിർത്തിയതിനാൽ പുലിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനായി. റോഡ് മുറിച്ചുകടന്ന പുലി നിമിഷങ്ങൾക്കകം വനത്തിലേക്ക് മടങ്ങി. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞതിനെ തുടർന്ന് രാത്രിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.