വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും; ആമയിഴഞ്ചാന്‍ തോട് ശുചീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

Update: 2024-12-19 09:14 GMT

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് ശുചീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ ആമയിഴഞ്ചാന്‍ തോട് ശുചീകരണം നടത്തുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നല്ല പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍പ് തോട്ടില്‍ മാലിന്യം വന്നടിഞ്ഞ് കുമിഞ്ഞുകൂടിയ അവസ്ഥയിലായിരുന്നു ഈ പ്രദേശം. ആ സ്ഥിതി പൂര്‍ണമായും മാറിയിട്ടുണ്ട്. എന്നാല്‍ വെള്ളത്തില്‍ മാലിന്യത്തിന്റെ അംശം ധാരാളമുണ്ട്. റെയില്‍വേയുടെ ടണലില്‍ പ്രവര്‍ത്തനം നടക്കുന്നുന്നതിനാല്‍ ബ്ലാക്ക് വാട്ടര്‍ ഇപ്പോഴും വരുന്നുണ്ട്. ശുചീകരണത്തിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടാവണമെന്നു മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്‍ജിന്‍ ഓയില്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളുമായി കെഎസ്ആര്‍ടിസി മുന്നോട്ടുപോവുകയാണ്. തൊള്ളായിരത്തോളം വീടുകളുള്ള രാജാജി നഗറിലെ ശുചീകരണ സംസ്‌കരണ പരിപാടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ആമയിഴഞ്ചാന്‍ തോട്ടില്‍ കൂടുതല്‍ മാറ്റമുണ്ടാകും. ആമയിഴഞ്ചാന്‍ തോട് ഭാഗത്ത് മുഴുവന്‍ ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യം തോട്ടിലേക്ക് വലിച്ചെറിയുന്നത് പിടികൂടുന്നതിനായി നഗരസഭാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വെള്ളം പൂര്‍ണമായും വൃത്തിയായ ശേഷം പരിസരപ്രദേശങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു

ആമയിഴഞ്ചാന്‍ തോട്

Similar News