മംഗളുരു സെൻട്രലിലെ പോയിൻ്റ് തകരാറിലായി; തീവണ്ടികൾ മണിക്കൂറുകൾ വൈകി ഓടുന്നു; തകരാർ പരിഹരിച്ചതായി റെയിൽവേ; വലഞ്ഞ് യാത്രക്കാർ

Update: 2025-03-11 16:34 GMT
മംഗളുരു സെൻട്രലിലെ പോയിൻ്റ് തകരാറിലായി; തീവണ്ടികൾ മണിക്കൂറുകൾ വൈകി ഓടുന്നു; തകരാർ പരിഹരിച്ചതായി റെയിൽവേ; വലഞ്ഞ് യാത്രക്കാർ
  • whatsapp icon

കണ്ണൂർ: മംഗളുരു സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പോയിൻ്റ് തകരാറിലായതിനെ തുടർന്ന് തീവണ്ടികൾ മണിക്കൂറുകൾ കൊണ്ട് വൈകി ഓടുന്നതായി വിവരങ്ങൾ. മംഗളുരു - ചെന്നൈ സൂപ്പർ ഫാസ്റ്റ്, മംഗളുരു - കണ്ണൂർ പാസഞ്ചർ എന്നീ തീവണ്ടികൾ ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

വൈകിട്ട് 5.40-ന് പുറപ്പെടേണ്ട മാവേലി എക്സ്പ്രസും 6.10. ന് പുറപ്പെടേണ്ട മലബാർ എക്സ്പ്രസും രണ്ട് മണിക്കൂർ വൈകി. എട്ടു മണിയായിട്ടും മംഗളുരുവിൽ നിന്ന് പുറപ്പെട്ടിട്ടില്ല. അതേസമയം, തകരാർ പരിഹരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരും ദൂരയാത്രക്കാരും ഒരുപാട് ബുദ്ധിമുട്ടി വലയുകയും ചെയ്തു. 

Tags:    

Similar News