പാര്‍ട്ടിക്കെതിരായും സര്‍ക്കാരിനെതിരായും വാര്‍ത്ത സൃഷ്ടിക്കാന്‍ ഡി.സി ബുക്‌സിനെ ഉപയോഗിച്ചു; അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്; കേസെടുക്കണം, എല്ലാം പുറത്തുവരണമെന്ന് ഇ.പി ജയരാജന്‍
അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്: ഇ.പി ജയരാജന്‍
കണ്ണൂര്‍: പാര്‍ട്ടിക്കെതിരായും സര്‍ക്കാരിനെതിരായും വാര്‍ത്ത സൃഷ്ടിക്കാന്‍ ഡി.സി ബുക്‌സിനെ ഉപയോഗിച്ചെന്നാണ് മനസിലാക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്. ആത്മകഥയിലെ ഉള്ളടക്കമെന്നനിലയില്‍ ചിലഭാഗങ്ങള്‍ ചോര്‍ന്നത് ഡി.സി. ബുക്‌സില്‍ നിന്നാണെന്ന പോലീസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇപിയുടെ പ്രതികരണം.
ഇത്തരത്തിലുള്ള പ്രസാധകര്‍ രാഷ്ടീയകാര്യങ്ങളില്‍ സി.പി.എമ്മിനെ പോലെയുള്ള ഒരു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും എന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താനും വേണ്ടിയിട്ടുള്ള വാര്‍ത്ത സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കാന്‍ പാടുണ്ടായിരുന്നോയെന്ന് ഇ.പി ചോദിച്ചു. കേസെടുക്കണമെന്നും എല്ലാം പുറത്തുവരണമെന്നും ഇ.പി പറഞ്ഞു.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിഗുരുതരമായ തെറ്റാണ് ഡി.സി ബുക്സ് ചെയ്തത്. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം ആ ദിവസം പത്തരമണിക്ക് എന്റെ പുസ്തകം പ്രകാശനം ചെയ്യുന്നുവെന്ന് പറഞ്ഞ് ഡി.സി ബുക്സിന്റെ ഫേസ്ബുക്ക് പേജിലല്ലേ വാര്‍ത്ത വരുന്നത്. ആസൂത്രിതമായ ഒന്നാണിത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം നടത്തി വിവാദമുണ്ടാക്കി. - ഇ.പി ജയരാജന്‍ പറഞ്ഞു
പാര്‍ട്ടിക്കെതിരായും സര്‍ക്കാരിനെതിരായും വാര്‍ത്ത സൃഷ്ടിക്കാന്‍ ഡി.സി ബുക്‌സിനെ ഉപയോഗിച്ചെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഇ.പി പറഞ്ഞു. ഇത്തരത്തിലുള്ള പ്രസാധകര്‍ രാഷ്ടീയകാര്യങ്ങളില്‍ സി.പി.എമ്മിനെ പോലെയുള്ള ഒരു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനും തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരായും എന്നെ വ്യക്തിപരമായി പൊതുസമൂഹത്തില്‍, പാര്‍ട്ടിക്ക് മുമ്പില്‍ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയിട്ടുള്ള വാര്‍ത്ത സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കാന്‍ പാടുണ്ടായിരുന്നോ?. ഇല്ലാത്ത ഒരു വാര്‍ത്തയുണ്ടാക്കി വലിയ ഭൂകമ്പമുണ്ടാക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിത്. - ഇ.പി കൂട്ടിച്ചേര്‍ത്തു.
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് കോടതിയില്‍ പോകേണ്ടതാണെങ്കില്‍ പോകും. ഡി.സി ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഡി.സി.ബുക്സ് ക്രിമിനല്‍ സ്വഭാവത്തോടെയുള്ള തെറ്റാണ് ചെയ്തത്. കേസെടുക്കണമെന്നും എല്ലാം പുറത്തുവരണമെന്നും ഇ.പി പറഞ്ഞു.
ആത്മകഥയിലെ ഉള്ളടക്കമെന്നനിലയില്‍ ചിലഭാഗങ്ങള്‍ ചോര്‍ന്നത് ഡി.സി. ബുക്‌സില്‍ നിന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ഈ ഭാ?ഗങ്ങള്‍ ചോര്‍ന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറി. സംഭവത്തില്‍ പോലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.