മാലിന്യം വലിച്ചെറിയല്‍; വാട്‌സാപ്പില്‍ ലഭിച്ച 1131 പരാതിയില്‍ നടപടി: ആകെ പിഴ 5.15 കോടി രൂപ
മാലിന്യം വലിച്ചെറിയല്‍; വാട്‌സാപ്പില്‍ ലഭിച്ച 1131 പരാതിയില്‍ നടപടി: ആകെ പിഴ 5.15 കോടി രൂപ
തിരുവനന്തപുരം: വലിച്ചെറിയലും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട മറ്റുനിയമലംഘനങ്ങളും സംബന്ധിച്ച് പ്രത്യേക വാട്സാപ്പ് നമ്പര്‍ വഴി ലഭിച്ച 1359 പരാതികളില്‍ 1131 എണ്ണത്തില്‍ നടപടി. ഇതിനുപുറമേ നേരിട്ടുള്ള 49108 പരിശോധനകളും നടത്തി. ആകെ 5.15 കോടി രൂപ പിഴ ചുമത്തി.
സംസ്ഥാനത്ത് വലിച്ചെറിയല്‍ കണ്ടെത്തുന്നതിനുള്ള ക്യാമറാ നിരീക്ഷണവും പരിശോധനകളും തുടരും. നിയമലംഘനം കണ്ടെത്താന്‍ പരിശീലനം നല്‍കി 3500 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 3557 സ്ഥലങ്ങളില്‍ ക്യാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തി.
സംസ്ഥാനത്ത് 37363 ഹരിതകര്‍മസേനാംഗങ്ങള്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യശേഖരണത്തിനുണ്ട്. 19447 മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളും 1323 എം.സി.എഫുകളും 190 റിസോഴ്സ് റിക്കവറി സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ വീഡിയോയോ ആര്‍ക്കും 9446700800 എന്ന വാട്സാപ്പ് നമ്പറില്‍ അയക്കാം.