ഹൈദരാബാദില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു
ഹൈദരാബാദില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന യുവാവും യുവതിയും വെന്തു മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-01-07 04:06 GMT
ഹൈദരാബാദ്: ഹൈദരാബാദിനടുത്ത് ഖട്കേസറില് യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്ചാല് ഖട്കേസറിലെ ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒപ്പമുണ്ടായിരുന്ന സ്ത്രീയുമാണ് മരിച്ചത്. ഇവരെ കുറിച്ചുള്ള ിവരങ്ങള് വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്.
ഓടിക്കൊണ്ടിരിക്കെ കാറിന് പൊടുന്നനെ തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം പൊലീസ് സംഘമടക്കമെത്തി പരിശോധിക്കുകയാണ്. കാറില്‍ കുടുങ്ങിയ ഇരുവര്‍ക്കും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല.